ADVERTISEMENT

മലപ്പുറം ∙ കേരള പ്രിമിയർ ലീഗ് ഫുട്ബോളിന്റെ സെമിഫൈനലിൽ എത്തിയപ്പോൾ കേരള പൊലീസ് ടീമിന് അതിലും വലിയ തിരിച്ചടി! ജമ്മു കശ്മീരിൽ നടക്കുന്ന അഖിലേന്ത്യാ പൊലീസ് ഫുട്ബോൾ ചാംപ്യൻഷിപ്പും കെപിഎൽ സെമിയും ഒരേസമയത്തു വന്നതാണ് പ്രശ്നമായത്. പൊലീസ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ടീം ശ്രീനഗറിൽ എത്തുകയും ചെയ്തു. ഇതുമൂലം കെപിഎൽ സെമി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് ടീം കേരള ഫുട്ബോൾ അസോസിയേഷനു (കെഎഫ്എ) കത്തു നൽകിയെങ്കിലും ഫലമുണ്ടായില്ല.

സെമി മാറ്റിവയ്ക്കാൻ പറ്റില്ലെന്നും പൊലീസ് ടീം പങ്കെടുക്കുന്നില്ലെങ്കിൽ 5–ാം സ്ഥാനക്കാരായ ടീമിനെ പകരം സെമിയിൽ കളിപ്പിക്കുമെന്നും കെഎഫ്എ മറുപടി നൽകി.

ശ്രീനഗറിൽ 11 മുതൽ 21 വരെയാണ് പൊലീസ് ഫുട്ബോൾ. 13 മുതൽ 19 വരെയാണ് കെപിഎൽ സെമി, ഫൈനൽ മത്സരങ്ങൾ. രണ്ടും ഒരേ സമയം വന്നതിനാൽ തീയതി നീട്ടിത്തരണമെന്നായിരുന്നു പൊലീസിന്റെ അഭ്യർഥന. എന്നാൽ നേരത്തേ തന്നെ ഫിക്സ്ചർ തയാറാക്കിയതിനാലും സൂപ്പർ കപ്പ് മത്സരങ്ങളുടെ തയാറെടുപ്പ് നടത്തേണ്ടതിനാലും തീയതി നീട്ടാനാവില്ലെന്നാണ് കെഎഫ്എ നൽകിയ മറുപടി.

5 മത്സരങ്ങളും പൂർത്തിയാക്കിയ കേരള പൊലീസ് 3 ജയവും ഓരോ സമനിലയും തോൽവിയുമടക്കം 10 പോയിന്റുമായി നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. കെപിഎലിനു വേണ്ടി രണ്ടാം നിര ടീമിനെ ഇറക്കാമെങ്കിലും അതിനുള്ള സാധ്യത വിരളമാണെന്നാണ് ടീം അധികൃതർ പറയുന്നത്.

English Summary: KPL Semi and All India Police Football at the same time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com