ADVERTISEMENT

സ്റ്റോക്കോം∙ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സ്വീഡൻ ഫുട്ബോൾ ടീമിൽ 41–ാം വയസ്സിൽ ഇടംപിടിച്ച് സൂപ്പർതാരം സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച്. പരുക്കേറ്റ് 14 മാസത്തെ വിശ്രമത്തിനു ശേഷമുള്ള തിരിച്ചുവരവിലാണ് ഇബ്രയുടെ നേട്ടം. 121 മത്സരങ്ങളിലായി 62 ഗോൾ നേടിയ ഇബ്ര രാജ്യാന്തര ഫുട്ബോളിൽ സ്വീഡന്റെ ടോപ്സ്കോററാണ്. കഴിഞ്ഞ ആഴ്ച ഇറ്റാലിയൻ സീരി എ ഫുട്ബോളിലെ പ്രായം കൂടിയ ഗോൾസ്കോറർ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഉഡിനെസയ്ക്കെതിരായ ലീഗ് മത്സരത്തിലാണ് 41 വർഷവും 166 ദിവസവും പ്രായമുള്ള എസി മിലാൻ താരം ഇബ്രാഹിമോവിച്ച് ഗോൾ നേടിയത്. 2007ൽ എസി മിലാൻ താരം അലസാന്ദ്രോ കോസ്തകൂർത്ത 41 വർഷം 25 ദിവസം പ്രായമുള്ളപ്പോൾ ഗോൾ നേടിയിരുന്നു. 

English Summary: Zlatan to Sweden @ 41

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com