യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്; സെവിയയ്ക്ക് മൂന്നു ഗോൾ വിജയം
Mail This Article
സെവിയ∙ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനൽ കാണാതെ പുറത്ത്. രണ്ടാംപാദ ക്വാർട്ടറിൽ സെവിയ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണു യുണൈറ്റഡിനെ തകർത്തുവിട്ടത്. ഇതോടെ അഗ്രഗേറ്റ് സ്കോറിൽ വിജയം 5–2ന് സെവിയയ്ക്കു സ്വന്തം. സ്പെയിനിൽ നടന്ന രണ്ടാംപാദ പോരാട്ടത്തിൽ യൂസഫ് എന്‍ നെസിരി (8,81), ലോയ്ക് ബേഡ് (47) എന്നിവരാണ് സെവിയയ്ക്കായി ഗോൾ നേടിയത്.
പന്തടക്കത്തിലും പാസുകളിലും യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും ഗോള്‍ നേടാന്‍ മാത്രം അവര്‍ക്കു സാധിച്ചില്ല. എഎസ് റോമയും യൂറോപ്പ ലീഗ് സെമിയിലെത്തി. ഒന്നിനെതിരെ നാലു ഗോളുകൾക്ക് റോമ ഫെയ്നൂർദിനെയാണു തോൽപിച്ചത്. ആദ്യപാദത്തിൽ ഒരു ഗോളിനു തോറ്റശേഷമാണു റോമയുടെ തിരിച്ചുവരവ്.
യുവന്റസും ബയൺ ലെവർകൂസനും അവസാന നാലിലെത്തി. സെമി ഫൈനലിൽ റോമ ബയൺ ലെവർകൂസനെയും സെവിയ യുവന്റസിനേയും നേരിടും.
English Summary: Sevilla beat Manchester United in Europa League