ലെസ്റ്റർ-എവർട്ടൻ മത്സരം സമനിലയിൽ
Mail This Article
×
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ തരംതാഴ്ത്തൽ ഭീഷണിയിലുള്ള ലെസ്റ്റർ സിറ്റിയും എവർട്ടനും 2–2 സമനിലയിൽ പിരിഞ്ഞു. ലീഗിൽ 16–ാം സ്ഥാനത്താണ് ലെസ്റ്റർ. എവർട്ടൻ 19–ാം സ്ഥാനത്തും. 18,19,20 സ്ഥാനങ്ങളിലുള്ളവരാണ് രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെടുക. ഞായറാഴ്ച രാത്രി നടന്ന ആവേശകരമായ മത്സരത്തിൽ ലിവർപൂൾ 4–3ന് ടോട്ടനമിനെ മറികടന്നു. ആദ്യ 15 മിനിറ്റിൽ ലിവർപൂൾ 3–0നു മുന്നിലെത്തിയ ശേഷം ഗംഭീരമായി തിരിച്ചടിച്ചാണ് ടോട്ടനം ഒപ്പമെത്തിയത്. എന്നാൽ ഇൻജറി ടൈമിൽ (90+4) ഡിയേഗോ ജോട്ട നേടിയ ഗോൾ ലിവർപൂളിനു ജയം നൽകി. പോയിന്റ് പട്ടികയിൽ ലിവർപൂൾ അഞ്ചാമതും ടോട്ടനം ആറാമതുമാണ്.
English Summary: Leicester city– Everton match updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.