ബെൻസേമയ്ക്ക് അൽ ഇത്തിഹാദിൽ മൂന്നു വർഷത്തെ കരാര്‍, ലഭിക്കുക 884 കോടി
Mail This Article
×
റിയാദ് ∙ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ 14 വർഷം നീണ്ട കരിയറിനൊടുവിൽ ഫ്രഞ്ച് ഫുട്ബോളർ കരിം ബെൻസേമ സൗദി അറേബ്യയിൽ. സൗദി പ്രൊ ലീഗ് ചാംപ്യന്മാരായ അൽ ഇത്തിഹാദുമായി ബെൻസേമ 3 വർഷത്തെ കരാർ ഒപ്പിട്ടു. മുൻ റയൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ സൗദിയിലെത്തുന്ന പ്രമുഖ താരമാണ് മുപ്പത്തിയഞ്ചുകാരൻ ബെൻസേമ.
10 കോടി യൂറോയാണ് (ഏകദേശം 884 കോടി രൂപ) കരാർ തുകയെന്നാണ് സൂചന. 9–ാം നമ്പർ ജഴ്സിയിലാകും ബെൻസേമ കളത്തിലിറങ്ങുക. 2009ൽ റയൽ മഡ്രിഡിലെത്തിയ ബെൻസേമ ക്ലബ്ബിനൊപ്പം 5 ചാംപ്യൻസ് ലീഗ് ട്രോഫിയും 4 സ്പാനിഷ് ലീഗ് ട്രോഫിയും ഉൾപ്പെടെ അനേകം കിരീടവിജയങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
English Summary: Karim Benzema joined Al Ethihad club at Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.