ഇന്ത്യയുടെ ലക്ഷ്യം ഫൈനൽ, എതിരാളികൾ വനൗതു; രണ്ടാം മത്സരത്തിന് ബ്ലൂ ടൈഗേഴ്സ്
Mail This Article
×
ഭുവനേശ്വർ ∙ പസിഫിക് ദ്വീപുരാജ്യമായ വനൗതു വഴി ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോളിന്റെ ഫൈനലിലെത്താൻ ഇന്ത്യ. ലോക റാങ്കിങ്ങിൽ 164–ാം സ്ഥാനത്തുള്ള വനൗതുവിനെതിരെ ഇന്നു ജയിച്ചാൽ ഇന്ത്യയ്ക്ക് ഫൈനൽ ഏറെക്കുറെ ഉറപ്പിക്കാം.3 ലക്ഷം മാത്രം ജനസംഖ്യയുള്ള കുഞ്ഞൻ രാഷ്ട്രമാണ് വനൗതു.
രാത്രി 7.30നാണ് കലിംഗ സ്റ്റേഡിയത്തിൽ മത്സരത്തിനു കിക്കോഫ്. വൈകിട്ട് 4.30ന് ലെബനൻ മംഗോളിയയെ നേരിടും.ആദ്യ മത്സരത്തിൽ ഇന്ത്യ മംഗോളിയയെ 2–0നു തോൽപിച്ചിരുന്നു. വനൗതു ആദ്യ കളിയിൽ ലെബനനോടു തോറ്റു.
മംഗോളിയയ്ക്കെതിരെ മലയാളി താരം സഹൽ അബ്ദുൽ സമദ്, മിസോറം താരം ലാലിയൻസുവാല ഛാങ്തെ എന്നിവരുടെ ഗോളിലാണ് ഇന്ത്യ ജയിച്ചു കയറിയത്.
English Summary: India vs Vanuatu, Intercontinental Cup Football Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.