വിന്നിങ് നേഷൻ; കിക്കോഫ് രാത്രി 12.15ന് റോട്ടർഡാമിലെ ഫെയനൂർദ് സ്റ്റേഡിയത്തിൽ
Mail This Article
റോട്ടർഡാം ∙ ഒറ്റയ്ക്കും തെറ്റയ്ക്കുമായി നടന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങളെല്ലാം ഒന്നിച്ചു ചേർത്താണ് നേഷൻസ് ലീഗിന് യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രൂപം നൽകിയത്. അതെത്ര നന്നായി എന്ന് അവർക്കിപ്പോൾ തോന്നുന്നുണ്ടാകും. യൂറോ കപ്പ് കഴിഞ്ഞാൽ വൻകരയിൽ ടീമുകൾ വിലമതിക്കുന്ന ഒരു കിരീടമായി മാറിയിരിക്കുന്നു നേഷൻസ് ലീഗ്. ടൂർണമെന്റിന്റെ മൂന്നാം പതിപ്പിൽ ഇന്നു ഫൈനൽ മത്സരത്തിന് ഇറങ്ങുമ്പോൾ ക്രൊയേഷ്യയുടെയും സ്പെയിനിന്റെയും ലക്ഷ്യം ഇവിടെ കിരീടം നേടി അടുത്ത വർഷത്തെ യൂറോ കപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങുക എന്നതു തന്നെ. റോട്ടർഡാമിലെ ഫെയനൂർദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.15നാണ് കിക്കോഫ്. സോണി
ടെൻ ചാനലുകളിൽ തൽസമയം കാണാം. ലൂക്ക മോഡ്രിച്ച്, ഇവാൻ പെരിസിച്ച് തുടങ്ങിയ വെറ്ററൻ താരങ്ങളുടെ പരിചയസമ്പത്തിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷയെങ്കിൽ ഗാവി, റോഡ്രി തുടങ്ങിയ യുവതാരങ്ങളാണ് സ്പെയിനിന്റെ ഊർജം.
1998 ലോകകപ്പിലൂടെ തുടങ്ങിയ തങ്ങളുടെ ഫുട്ബോൾ പടയോട്ടത്തിന് ഒരു കിരീടനേട്ടത്തോടെ തിളക്കമേറ്റുക എന്നതാണ് ക്രൊയേഷ്യയുടെ ലക്ഷ്യം. രാജ്യാന്തര ടൂർണമെന്റുകളിലെല്ലാം ഇക്കാലയളവിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചെങ്കിലും
ഒരു മേജർ ട്രോഫി ഇതുവരെ ക്രൊയേഷ്യയ്ക്കു കൈവന്നിട്ടില്ല.
English Summary : Croatia vs Spain in the UEFA Nations League final