ADVERTISEMENT

റോട്ടർഡാം∙ പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ വീഴ്ത്തി സ്പെയിനിന് യുവേഫ നേഷൻസ് ലീഗ് കിരീടം. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായിരുന്ന മത്സരത്തിൽ, 5–4നാണ് സ്പെയിനിന്റെ ഷൂട്ടൗട്ട് വിജയം. പെനൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യൻ താരം ബ്രൂണോ പെട്കോവിച്ചിന്റെ ഷോട്ട് രക്ഷപ്പെടുത്തിയ ഗോൾകീപ്പർ ഉനായ് സൈമണാണ് സ്പെയിനിന് കന്നി നേഷൻസ് ലീഗ് കിരീടം സമ്മാനിച്ചത്. 2012ൽ യൂറോ കപ്പ് വിജയിച്ച ശേഷം കഴിഞ്ഞ 11 വർഷത്തിനിടെ സ്പെയിൻ നേടുന്ന ആദ്യ പ്രധാന കിരീടമാണിത്.

ഇതോടെ, ലോകകപ്പിനും യൂറോ കപ്പിനും പുറമേ യുവേഫ നേഷൻസ് ലീഗ് കിരീടവും നേടുന്ന രണ്ടാമത്തെ മാത്രം ടീമായി സ്പെയിൻ മാറി. ഫ്രാൻസാണ് ഈ മൂന്നു കിരീടങ്ങളും നേടിയ ആദ്യ ടീം. 2021ലെ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ വീഴ്ത്തിയാണ് ഫ്രാൻസ് കിരീടം നേടിയത്.

ക്രൊയേഷ്യയുടെ ലോവ്റോ മയേറിന്റെ കിക്ക് രക്ഷപ്പെടുത്തി ഗോൾകീപ്പർ സൈമൺ ഷൂട്ടൗട്ടിന്റെ തുടക്കത്തിൽത്തന്നെ സ്പെയിനിന് വിജയവഴി തുറന്നിട്ടതാണ്. പക്ഷേ, സ്പാനിഷ് താരം അയ്മെറിക് ലപോർട്ടയുടെ അഞ്ചാമത്തെ കിക്ക് ക്രോസ് ബാറിൽത്തട്ടി തെറിച്ചത് വിനയായി. ഇതിനു പിന്നാലെയാണ് പെട്കോവിച്ചിന്റെ ഷോട്ടും രക്ഷപ്പെടുത്തി സൈമൺ താരമായത്. ഇതോടെ അടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ച് കാർവഹാൽ സ്പെയിനിന് കിരീടം സമ്മാനിച്ചു.

English Summary: Spain beats Croatia in penalties to clinch UEFA Nations League title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com