അർമാൻഡോ സാദിഖു മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ
Mail This Article
×
കൊൽക്കത്ത ∙ അൽബേനിയൻ സെന്റർ ഫോർവേഡ് അർമാൻഡോ സാദിഖുവിനെ ടീമിലെത്തിച്ച് മോഹൻ ബഗാൻ. ഫ്രഞ്ച് താരം യൂഗോ ബോമസ്, ഓസ്ട്രേലിയയുടെ ദിമിത്രി പ്രിറ്റോറിയസ് എന്നിവർക്കൊപ്പം മുപ്പത്തിരണ്ടുകാരനായ സാദിഖു കൂടി ചേരുന്നതോടെ നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ (ഐഎസ്എൽ) ചാംപ്യൻമാരായ ബഗാന്റെ മുന്നേറ്റനിര കൂടുതൽ ശക്തമാകും. രണ്ടുവർഷത്തേക്കാണ് ബഗാനുമായി സാദിഖു കരാർ ഒപ്പിട്ടിരിക്കുന്നത്. 2016 യൂറോ കപ്പിൽ റുമാനിയയ്ക്കെതിരെ അൽബേനിയ നേടിയ ചരിത്ര വിജയത്തിന് വഴിയൊരുക്കിയത് സാദിഖു നേടിയ ഗോളായിരുന്നു.
English Summary: Armando Sadiqu in Bagan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.