ഫിർമിനോയും സൗദിയിലേക്ക്; അൽ അഹ്‌ലി ക്ലബ്ബുമായി കരാർ
Mail This Article
×
റിയാദ് ∙ സൗദി അറേബ്യൻ പ്രൊ ലീഗിലേക്കുള്ള ഫുട്ബോൾ താരങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു. ഇംഗ്ലിഷ് ക്ലബ് ലിവർപൂളുമായി കരാർ അവസാനിച്ച ബ്രസീലിയൻ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോ സൗദി ലീഗിലെ അൽ അഹ്‌ലി ക്ലബ്ബുമായി കരാറിലെത്തി. കരാറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ക്ലബ് പുറത്തുവിട്ടിട്ടില്ല. മുപ്പത്തിയൊന്നുകാരനായ ഫിർമിനോയുടെ ലിവർപൂളുമായുള്ള കരാർ ഈയിടെയാണ് അവസാനിച്ചത്.
English Summary: Roberto Firmino joined Al Ahli club in Saudi Pro League
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.