ADVERTISEMENT

കൊച്ചി ∙ ഓഗസ്റ്റ് 3ന് അസമിൽ ആരംഭിക്കുന്ന ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിനു മുന്നോടിയായി നടത്തുന്ന ട്രോഫി പര്യടനത്തിനു കേരളത്തിൽ വേദിയാകുന്നതു വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്. നാളെ രാവിലെ 11നു കപ്പലിൽ നടക്കുന്ന ട്രോഫി അവതരണ ചടങ്ങിൽ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ ഫുട്ബോൾ താരങ്ങളും പങ്കെടുക്കും. സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. ടൂർണമെന്റിന്റെ സഹസംഘാടകരാണ് നാവികസേന. അസമിലെ ഗുവാഹത്തിയിലും കൊക്രജാറിലുമാണു പ്രാഥമിക മത്സരങ്ങൾ. നോക്കൗട്ട് മുതൽ വേദി കൊൽക്കത്ത.

duranttrophy
ഡ്യുറാൻഡ് ട്രോഫി

1888ൽ ആരംഭിച്ച ഡ്യുറാൻഡ് കപ്പ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ഫുട്ബോൾ ടൂർണമെന്റാണ്; ഏഷ്യയിലെ ആദ്യത്തേതും. രാജ്യത്തിന്റെ അഭിമാനമായ സായുധ സേനകളും അസം സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന 132–ാം പതിപ്പിൽ 24 ടീമുകളാണ് പങ്കെടുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയുമാണ് ടൂർണമെന്റിൽ മത്സരിക്കുന്ന കേരള ടീമുകൾ. 

English Summary: The Durand Cup Trophy tour begins at INS Vikrant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com