ADVERTISEMENT

കൊച്ചി ∙ ആശങ്കയുടെ മഞ്ഞക്കുപ്പായത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കഴിഞ്ഞ ദിവസം വരെ. 18– ാം നമ്പർ ജഴ്സിയിൽ മഞ്ഞപ്പടയുടെ സൂപ്പർ താരമായി വളർന്ന സഹൽ അബ്ദുൽ സമദിനു പിന്നാലെ 17–ാം നമ്പർ താരം കെ.പി. രാഹുലും ബ്ലാസ്റ്റേഴ്സ് വിടുമോയെന്ന ആശങ്കയെ ഗാലറിക്കു പുറത്തേക്കു പറത്തി രാഹുൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.

മാറ്റം ഒന്നു മാത്രം; 17–ാം നമ്പർ ജഴ്സിക്കു പകരം 7 ആണു പുതിയ നമ്പർ! സഹൽ പോയതോടെ ബ്ലാസ്റ്റേഴ്സ് നിരയുടെ മലയാളി താരമുഖം ആകാനൊരുങ്ങുകയാണു രാഹുൽ. ജഴ്സി നമ്പർ മാറ്റം കളത്തിൽ രാഹുലിന്റെ റോളിൽ മാറ്റം വരുത്തുമോയെന്ന ചോദ്യവും ബാക്കി. വിങ്ങുകളിലൂടെ കുതിച്ചു പാഞ്ഞ  രാഹുൽ ഇക്കുറി സ്ട്രൈക്കർ റോളിലേക്കു മാറിയേക്കാം. 

7 വന്ന വഴി

അറ്റാക്കിങ് മിഡ്ഫീൽഡറായിരുന്ന പ്യൂട്ടിയയാണു നമ്പർ 7 ജഴ്സിയുടെ പഴയ ഉടമ. പ്യൂട്ടിയ കഴിഞ്ഞ സീസൺ പൂർത്തിയാകും മുൻപേ മോഹൻ ബഗാനിലേക്കു മാറിയിരുന്നു. 7 –ാം നമ്പറിനോടു പണ്ടേ ഇഷ്ടമുണ്ടായിരുന്ന രാഹുൽ പ്യൂട്ടിയയോട് ആ ഇഷ്ടം പറയുകയും ചെയ്തിരുന്നു. ഒടുവിൽ, ക്ലബ്ബും തീരുമാനിച്ചു; ആ നമ്പർ രാഹുലിന്. തൃശൂർ പറപ്പൂക്കര സ്വദേശിയായ രാഹുൽ 2019 മുതൽ ബ്ലാസ്റ്റേഴ്സിന്റെ മുൻനിര താരമാണ്. 

English Summary : KP Rahul will continue in Kerala blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com