ADVERTISEMENT

സിഡ്നി ∙ കാൻസറിനെ അതിജീവിച്ചെത്തിയ കൊളംബിയൻ താരം ലിൻഡ കെയ്സഡോയ്ക്ക് വനിതാ ലോകകപ്പ് ഫുട്ബോളിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ. പതിനെട്ടുകാരി ലിൻഡ 39–ാം മിനിറ്റിൽ ലക്ഷ്യം കണ്ട മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്കെതിരെ കൊളംബിയയ്ക്ക് 2–0 ജയം. 30–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ കാറ്റലിന ഉസ്മയാണ് ആദ്യഗോൾ നേടിയത്. മൂന്നു വർഷം മുൻപു ബാധിച്ച അർബുദത്തെ അതിജീവിച്ച് കളിക്കളത്തിലേക്കു തിരിച്ചെത്തിയ താരമാണ് ലിൻഡ. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന അണ്ടർ 17 വനിതാ ലോകകപ്പിൽ ടോപ് സ്കോററായിരുന്നു. ഇന്നലെ മറ്റു മത്സരങ്ങളിൽ ആതിഥേയരായ ന്യൂസീലൻഡിനെ ഫിലിപ്പീൻസ് അട്ടിമറിച്ചു. സ്വിറ്റ്സർലൻഡും നോർവേയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

 

കാസിക്കു റെക്കോർഡ്; പ്രായം കുറഞ്ഞ താരം

SOCCER-WORLDCUP-COL-KOR/REPORT
കാസി ഫെയർ

ഫിഫ സീനിയർ ലോകകപ്പ് മത്സരം കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ദക്ഷിണ കൊറിയൻ താരം കാസി ഫെയറിന്. ഇന്നലെ കൊളംബിയയ്ക്കെതിരെ 78–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയതോടെയാണ് 16 വയസ്സും 26 ദിവസവും പ്രായമുള്ള കാസി റെക്കോർഡ് സ്വന്തമാക്കിയത്. വനിതാ–പുരുഷ ലോകകപ്പുകളിലെ റെക്കോർഡാണിത്.

English Summary: Linda Caesado, who survived cancer, scored a goal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com