ADVERTISEMENT

കൊച്ചി ∙ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വീണ്ടുമൊരു രാജ്യാന്തര ഫുട്ബോൾ മത്സരത്തിനു വേദിയാകാൻ സാധ്യത തെളിയുന്നു. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങളിലൊന്ന് കൊച്ചിയിൽ നടന്നേക്കുമെന്നാണ് സൂചനകൾ. കേരളത്തിന് ഒരു മത്സരമെങ്കിലും അനുവദിക്കണമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോട് (എഐഎഫ്എഫ്) അഭ്യർഥിച്ചിരുന്നു. ഇതു സംബന്ധിച്ച് അടുത്തയാഴ്ച തീരുമാനമുണ്ടാകും.  

ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) യോഗ്യതാ ഘട്ടത്തിലെ രണ്ടാം റൗണ്ടിൽ ഖത്തർ, കുവൈത്ത്‌ ടീമുകൾ ഉൾപ്പെടുന്ന ‘എ’ ഗ്രൂപ്പിലാണ്‌ ഇന്ത്യ. അഫ്ഗാനിസ്ഥാനോ മംഗോളിയയോ ആകും ഗ്രൂപ്പിലെ 4 –ാം ടീം. ആദ്യ 2 സ്ഥാനങ്ങളിൽ എത്തുന്നവർ 3 –ാം റൗണ്ടിൽ കടക്കും. നവംബറിലാണ് ഇന്ത്യയിലെ വിവിധ വേദികളിൽ യോഗ്യതാ മത്സരങ്ങൾ നടക്കുക. കൊച്ചിയും കൊൽക്കത്തയും പോലെ ഫുട്ബോൾ ആരാധകർ ഇരമ്പുന്ന സ്റ്റേഡിയങ്ങൾക്ക് എഐഎഫ്എഫ് മുൻഗണന നൽകാനാണു സാധ്യത.

ടിക്കറ്റ് വരുമാനം ലഭിക്കുമെന്നതു കെഎഫ്എയ്ക്കും നേട്ടമാകും. ഫെഡറേഷന്റെ ലിസ്റ്റഡ് സ്റ്റേഡിയങ്ങളിൽ ഉൾപ്പെടുന്നതിനാൽ കൊച്ചിക്ക് ഒരു മത്സരമെങ്കിലും ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു കെഎഫ്എ സെക്രട്ടറി പി.അനിൽ കുമാർ ‘മനോരമ’യോടു പറഞ്ഞു. സ്റ്റേഡിയം രാജ്യാന്തര മത്സര നടത്തിപ്പിനു സജ്ജമായതിനാൽ ഒരുക്കങ്ങൾക്ക് പ്രയാസമില്ല. ഫിഫ മത്സരങ്ങൾ നടക്കുമ്പോൾ ഐഎസ്എൽ പോലുള്ള ലീഗ് മത്സരങ്ങൾക്ക് ഇടവേള നൽ‌കുമെന്നതിനാൽ സ്റ്റേഡിയം വിട്ടുകിട്ടാനും തടസ്സമുണ്ടാകില്ല.

English Summary: AFC Qualifiers in India; Kochi likely to be the venue for an international competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com