ADVERTISEMENT

ന്യൂഡൽഹി ∙ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻ ല്യൂജി ബുഫൺ ഫുട്ബോളിൽനിന്ന് വിരമിച്ചു. നീണ്ട 28 വർഷത്തെ കരിയർ അവസാനിപ്പിക്കുന്നതായി 45കാരനായ ബുഫൺ ബുധനാഴ്ച പ്രഖ്യാപിച്ചു. 2006ലെ ലോകകപ്പ് ജേതാക്കളായ ഇറ്റാലിൻ ടീമിൽ അംഗമായിരുന്ന ബുഫൺ ക്ലബ് ഫുട്ബോളിൽ യുവന്റസിനൊപ്പം 10 സിരീസ് എ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. ആരാധകരോട് വിട പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ബുഫൺ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചു.

പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങളിൽ അരങ്ങേറിയ ഇറ്റാലിയൻ ക്ലബ് പർമ എഫ്സിക്കു വേണ്ടിയാണ് ബുഫൺ അവസാനമായി ബൂട്ട് കെട്ടിയതെന്ന പ്രത്യേകതയുമുണ്ട്. ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. പരുക്കിനെത്തുടർന്ന് ഏറെ നാൾ വിശ്രമത്തിലായിരുന്ന ബുഫൺ അടുത്തിടെയാണ് പർമയിലേക്ക് തിരിച്ചെത്തിയത്. ക്ലബുമായുള്ളമായുള്ള കരാർ അവസാനിക്കുന്നതിനു മുന്‍പുതന്നെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.

English Summary: Italian keeper Buffon hangs up gloves after 28 years

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com