ADVERTISEMENT

ബ്യൂനസ് ഐറിസ്∙ കോപ ലിബർട്ടറോസ് മത്സരത്തിനിടെ ബ്രസീൽ താരം മാർസെലോയുടെ ഫൗളിൽ അര്‍ജന്റീന ഫുട്ബോൾ താരത്തിന്റെ കാലൊടിഞ്ഞു. അർജന്റീനോസ് ജൂനിയേഴ്സ് ടീമിന്റെ 29 വയസ്സുകാരൻ പ്രതിരോധ താരം ലുസിയാനോ സാഞ്ചസിനാണു മത്സരത്തിനിടെ പരുക്കേറ്റത്. പന്തു തടയാൻ ശ്രമിക്കുന്നതിനിടെ മാർസെലോ ഫൗൾ ചെയ്തതോടെ, താരത്തിന്റെ കാൽമുട്ടിനു താഴേക്കുള്ള ഭാഗം ഒടിഞ്ഞ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. 

വേദന സഹിക്കാനാകാതെ ഗ്രൗണ്ടിൽ‌ വീണ അർജന്റീന താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.ബ്യൂനസ് ഐറിസിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. താരത്തിനു പരുക്കേൽക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റയൽ മഡ്രിഡ് മുൻ താരം കൂടിയായ മാര്‍സെലോ ഫൗളിന്റെ പേരിൽ ചുവപ്പുകാർഡ് കണ്ടുപുറത്തുപോയി. കരഞ്ഞുകൊണ്ടാണ് മാർസെലോ ഗ്രൗണ്ട് വിട്ടത്.

ബുദ്ധിമുട്ടേറിയ നിമിഷമായിരുന്നു നേരിടേണ്ടിവന്നതെന്ന് മാർസെലോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘‘അദ്ദേഹത്തെ പരുക്കേൽപിക്കാൻ ഞാൻ‌ ഉദ്ദേശിച്ചിരുന്നില്ല. എത്രയും പെട്ടെന്നു പരുക്കുമാറി കരുത്താർജിക്കട്ടെ.’’– മാർസെലോ പ്രതികരിച്ചു. മറഡ‍ോണ സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദ മത്സരം 1–1ന് സമനിലയിൽ പിരിയുകയായിരുന്നു.

English Summary: Marcelo in tears after horror tackle on Sanchez in Copa Libertadores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com