അണ്ടർ 16 സാഫ് കപ്പ്: ഇന്ത്യ ജേതാക്കൾ
Mail This Article
×
തിംപു (ഭൂട്ടാൻ) ∙ ബംഗ്ലദേശിനെ 2–0ന് തോൽപിച്ച് ഇന്ത്യ സാഫ് അണ്ടർ 16 ഫുട്ബോൾ ചാംപ്യന്മാരായി. ഭാരത് ലായ്‌റെൻജം (8–ാം മിനിറ്റ്), ലെവിസ് സാങ്‌മിൻലുയൻ (74) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. പരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനു കീഴിൽ മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഇന്ത്യ നടത്തിയത്. ഗ്രൂപ്പ് എയിൽ ബംഗ്ലദേശിനെയും നേപ്പാളിനെയും കീഴടക്കിയ ഇന്ത്യ സെമിയിൽ മാലദ്വീപിനെ 8–0ന് മുക്കിയാണു ഫൈനലിലെത്തിയത്. ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇന്ത്യയുടെ കിരീടവിജയം.
English Summary: India emerge SAFF U16 champions by beating Bangladesh in final
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.