ജർമനിയുടെ ഇടക്കാല പരിശീലകനായി റൂഡി വൊളർ
Mail This Article
×
ബർലിൻ ∙ ഹാൻസി ഫ്ലിക്കിനു പകരം ജർമനി ദേശീയ ഫുട്ബോൾ ടീമിന്റെ ഇടക്കാല പരിശീലകനായി ടീം ഡയറക്ടർ റൂഡി വൊളർ നിയമിതനായി. എന്നാൽ, തൽക്കാലത്തേക്കു മാത്രമുള്ള നടപടിയാണിതെന്നും ജർമൻ കോച്ചാകാൻ തനിക്കു താൽപര്യമില്ലെന്നും അറുപത്തിമൂന്നുകാരനായ വൊളർ അറിയിച്ചു. മുൻപ് വൊളറുടെ കീഴിൽ 2002 ലോകകപ്പിൽ ജർമനി ഫൈനൽ വരെയെത്തിയിരുന്നു. 1990ൽ ലോകകപ്പ് ജേതാക്കളും 1986ൽ രണ്ടാം സ്ഥാനക്കാരുമായ ജർമൻ ടീമിൽ അംഗമായിരുന്നു വൊളർ.
English Summary: Rudi Voller became the interim coach of Germany
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.