വാട്ടർഫോർഡ് ടൈഗേർസ്; സെവൻസ് ഫുട്ബോൾ മേളയുടെ 5–ാം പതിപ്പുമായി അയർലൻഡിലെ മലയാളി കൂട്ടായ്മ
Mail This Article
×
വാട്ടർഫോഡ്∙ അയർലൻഡ് മലയാളികളുടെ കൂട്ടായ്മയായ വാട്ടർഫോർഡ് ടൈഗേർസ് വീണ്ടും ഫുട്ബോൾ വിരുന്നുമായെത്തുന്നു. അയർലൻഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മലയാളികളുടെ ടീമുകളാണ് ഒക്ടോബർ 29ന് നടക്കുന്ന സെവൻസ് ഫുട്ബോൾ മേളയിൽ മാറ്റുരയ്ക്കുന്നത്.
വാട്ടർഫോഡിലെ ബാലി ഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ പകലും രാത്രിയുമായാണ് മത്സരങ്ങൾ. 30 പ്ലസ്, അണ്ടർ 30 എന്നീ രണ്ടു വിഭാഗങ്ങളിലായി മത്സരങ്ങൾ ഉണ്ടാവും. അയർലൻഡിൽ ഏറെ ജനശ്രദ്ധ ലഭിച്ച ടൂർണമെന്റിന്റെ അഞ്ചാമത്തെ പതിപ്പാണ് ഈ വർഷം നടക്കുന്നത്.
English Summary: Waterford Tigers 7A Side Football Festival
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.