ADVERTISEMENT

മാവേലിക്കര ∙ ഏതാനും വർഷത്തിനകം ഇന്ത്യയിൽനിന്നൊരു ക്ലബ് ഫുട്ബോളിൽ ഒരു രാജ്യാന്തര താരമുണ്ടാകുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ. ആറേഴു വർഷത്തിനകം അതു സംഭവിച്ചേക്കാം. അങ്ങനെയൊരു താരമുണ്ടായാൽ ആഗോള‍ ക്ലബ്ബുകൾ തേടി വരും. അത്തരം താരങ്ങളെ സൃഷ്ടിക്കാനുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഞങ്ങളുടെ വലിയ സ്വപ്നമാണത്. – മാവേലിക്കരയിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു ഷാജി പ്രഭാകർ.

ഇവിടെ മികച്ച കളിക്കാരുണ്ട്. യഥാസമയം കണ്ടെത്തിയില്ലെങ്കിൽ അവർ കളത്തിനു പുറത്താകും. കഴിവുകൾ വികസിക്കണമെങ്കിൽ മത്സരങ്ങളുണ്ടാകണം. കൂടുതൽ മത്സരങ്ങൾ നടന്നാലേ മികച്ച കളിക്കാരെ കണ്ടെത്താനാകൂ. ഫുട്ബോളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ മുതൽ മുടക്കുന്നത് മധ്യപൂർവ രാജ്യങ്ങളാണ്. ഇതു കേരളത്തിനും വലിയ സാധ്യതയാണ്. ആ രാജ്യങ്ങൾ നമുക്കു പരിചിതമാണ്. മികച്ച താരങ്ങളുണ്ടായാൽ അവിടത്തെ ക്ലബ്ബുകളിൽ അവസരമുണ്ടാകും. ജോലിസാധ്യതയും കൂടും.

12 വയസ്സു വരെയുള്ള കുട്ടികളെ ശ്രദ്ധിച്ചാൽ ഫുട്ബോളിൽ മുന്നിലുള്ള പല രാജ്യങ്ങളിലെ കുട്ടികളുമായി നമ്മുടെ കുട്ടികൾക്കു കഴിവിന്റെ കാര്യത്തിൽ വലിയ വ്യത്യാസമില്ല. നമ്മുടെ കുട്ടികൾ വർഷത്തിൽ അഞ്ചോ പത്തോ മത്സരങ്ങളേ കളിക്കുന്നുള്ളൂ. മറ്റു പല രാജ്യങ്ങളിലും കുട്ടികൾക്കു ഫുട്ബോൾ പഠനത്തിന്റെ ഭാഗമാണ്.

 ക്രിക്കറ്റിനു ലഭിക്കുന്നതിന്റെ 20% എങ്കിലും സാമ്പത്തിക സഹായം ഫുട്ബോളിൽ ലഭിച്ചാൽ സ്ഥിതി മാറും. കേരളത്തിൽ ഏതാനും വർഷമായി ഫുട്ബോളിന്റെ അവസ്ഥ മെച്ചപ്പെടുന്നുണ്ട്.– ഷാജി പറഞ്ഞു. 

English Summary: Shaji Prabhakar says that there will be an international star in club football from India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com