മെർദേക്ക കപ്പ്: ഇന്ത്യയ്ക്ക് തോൽവി
Mail This Article
×
ക്വാലലംപുർ ∙ മെർദേക്ക കപ്പ് ഫുട്ബോളിൽ മലേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്കു തോൽവി (4–2). ആദ്യ പകുതിയിൽ തന്നെ 3 ഗോൾ വഴങ്ങിയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. ഡിയോൺ കൂൾസ് (7–ാം മിനിറ്റ്), ആരിഫ് അമീൻ (20–പെനൽറ്റി), ഫൈസൽ ഹലീം (42), കോർബിൻ ഒങ് (61) എന്നിവരാണ് മലേഷ്യയുടെ സ്കോറർമാർ.
മഹേഷ് നവോരം (13), സുനിൽ ഛേത്രി (51) എന്നിവർ ഇന്ത്യയ്ക്കായി ഗോൾ മടക്കി. 57–ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തെയുടെ ഷോട്ട് മലേഷ്യൻ താരത്തിൽ ശരീരത്തിൽ തട്ടി ഗോൾലൈൻ കടന്നെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.
English Summary:
India lost in Merdeka Cup football
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.