മെസ്സി, ദ് ഗ്രേറ്റ് 8! ബലോൻ ദ് ഓർ പുരസ്‌കാരം ബഹുമാനിതമായിരിക്കുന്നു
Mail This Article
പാരിസ് ∙ 'ബലോൻ ദ് ഓർ പുരസ്‌കാരം ബഹുമാനിതമായിരിക്കുന്നു; എട്ടാം തവണയും'- കഴിഞ്ഞ ഡിസംബറിൽ അർജൻ്റീനയ്ക്കു വേണ്ടി ഫുട്ബോൾ ലോക കപ്പ് പൊരുതി നേടിയ ലയണൽ മെസ്സിയുടെ കൈകളിലേക്ക് മികച്ച ലോക ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പരമോന്നത പുരസ്‌കാരവും. എട്ടാം തവണയാണ് മെസ്സി ബലോൻ ദ് ഓർ നേടുന്നത്. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മുൻനേട്ടങ്ങൾ. 5 തവണ ഈ പുരസ്‌കാരം നേടിയ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസ്സിക്കു പിന്നിൽ രണ്ടാമതുള്ളത്.
വനിതാ ലോകകപ്പിൽ ചാംപ്യൻമാരായ സ്പെയിൻ ടീമിലെ മിഡ്‌ഫീൽഡർ അയ്റ്റാന ബോൺമറ്റിയാണ് ഇത്തവണ മികച്ച വനിതാ താരത്തിനുള്ള ബലോൻ ദ് ഓർ ഫെമിനിൻ പുരസ്‌കാരം നേടിയത്. വനിതാ ചാംപ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും ബാർസിലോനയെ ചാംപ്യൻമാരാക്കുന്നതിലും ബോൺമറ്റി നിർണായക പങ്കു വഹിച്ചു. മികച്ച യുവതാരത്തിനു ള്ള കോപ്പ ട്രോഫി റയൽ മഡ്രിഡിന്റെ ഇംഗ്ലിഷ് താരം ജൂഡ് ബെലിങ്ങാം സ്വന്തമാക്കി.
അർജന്റീനയെ ലോകചാംപ്യൻ മാരാക്കുന്നതിൽ മെസ്സിക്കൊപ്പം നിർണായക പങ്കുവഹിച്ച എമിലി യാനോ മാർട്ടിനസിനാണ് മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം. മാഞ്ചസ്‌റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ട് മികച്ച സ്ട്രൈക്കർക്കുള്ള ഗേർഡ് മുള്ളർ പുരസ്കാരം നേടി.
കഴിഞ്ഞ സീസണിൽ ട്രെബിൾ നേട്ടം (ഇംഗ്ലിഷ് പ്രിമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാംപ്യൻ സ് ലീഗ്) കൈവരിച്ച മാഞ്ചസ്‌റ്റർ സിറ്റിയാണ് മികച്ച ക്ലബ്. ഫു ട്ബോളിലൂടെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തന ങ്ങൾക്കുള്ള സോക്രട്ടീസ് പുര സ്ക്‌കാരം റയൽ മഡ്രിഡിന്റെ ബ്രസീൽ താരം വിനീസ്യൂസ് സ്വ ന്തമാക്കി.