ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോടു പരാജയപ്പെട്ടതിനു ശേഷം തോൽവിയറിയാതെ കുതിച്ച അർജന്റീനയെ ഒടുവിൽ യുറഗ്വായ് വീഴ്ത്തി. ലാ ബൊംബോനേറ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യുറഗ്വായുടെ വിജയം 2–0ന്. പുതിയ കോച്ച് അർജന്റീനക്കാരനായ മാർസെലോ ബിയേൽസയുടെ കീഴിൽ യുറഗ്വായ് ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്. റൊണാൾഡ് അരൗജോ, ഡാർവിൻ ന്യൂനസ് എന്നിവരാണ് യുറഗ്വായുടെ ഗോളുകൾ നേടിയത്.

കൊളംബിയ 2–1നു ബ്രസീലിനെയും തോൽപിച്ചു. യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ തുടർച്ചയായ 2–ാം തോൽവിയാണിത്. നാലാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ബ്രസീൽ ലീഡ് നേടിയെങ്കിലും 75, 79 മിനിറ്റുകളിലായി സ്ട്രൈക്കർ ലൂയിസ് ഡയസാണ് കൊളംബിയയുടെ 2 ഗോളുകൾ തിരിച്ചടിച്ച കളി വരുതിയിലാക്കി. 

English Summary:

Argentina loses 1st match since World Cup title, falling to Uruguay; Colombia beats Brazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com