ADVERTISEMENT

സാവോ പോളോ∙ ബ്രസീൽ ഫുട്ബോളർ നെയ്മാർ ഓൺലി ഫാന്‍സ് മോഡലുമായി നടത്തിയ ചാറ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സൂപ്പർ താരം ഇന്‍സ്റ്റഗ്രാമിലാണ് മോഡൽ അലൈൻ ഫരിയയുമായി ചാറ്റു ചെയ്തത്. ചാറ്റിങ്ങിനിടെ നെയ്മാർ അലൈനോടു നഗ്നചിത്രം ആവശ്യപ്പെട്ടതായാണു ഇപ്പോൾ പുറത്തുവരുന്ന വിവരം. ഓൺലി ഫാൻസ് മോഡൽ തന്നെയാണ് നെയ്മാറുടെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടതെന്നും സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോർട്ട് ചെയ്തു.

ഇത്തരം ചിത്രങ്ങൾ തന്റെ കയ്യിലുണ്ടെന്നു മോഡൽ മറുപടി നൽകിയപ്പോൾ അതു കാണണമെന്നായി നെയ്മാറുടെ ആവശ്യം. എന്നാൽ ഫോട്ടോകൾ കാണുന്നതിനായി നെയ്മാർ ഓൺലൈനിൽ സബ്സ്ക്രിപ്ഷൻ എടുക്കണമെന്ന മറുപടിയാണ് ഓണ്‍ലി ഫാൻസ് മോഡൽ നൽകിയത്. ഇരുവരും തമ്മിലുള്ള ചാറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചാറ്റ് വിവരങ്ങൾ പുറത്തായതോടെ നെയ്മാറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു. ബ്രൂണ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

നെയ്മാറിനും ബ്രൂണയ്ക്കും കഴിഞ്ഞ മാസമാണു പെൺകുഞ്ഞ് പിറന്നത്. ബ്രസീലിൽനിന്നുള്ള ഓണ്‍ലി ഫാൻസ് താരമാണ് അലൈൻ. ഇതു തന്റെ സ്വകാര്യ വിഷയമാണെന്നും പക്ഷേ അഭ്യൂഹങ്ങൾ പരന്നതിനാലാണു വിശദീകരണം നൽകുന്നതെന്നും ബ്രൂണ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു.‘‘ഞങ്ങൾ മാവിയുടെ രക്ഷിതാക്കളാണ്. അതാണു ഞങ്ങളുടെ ബന്ധത്തിനു കാരണം.’’– ബ്രൂണ പ്രതികരിച്ചു. ഇതാദ്യമായല്ല നെയ്മാർ വിവാദങ്ങളിൽ പെടുന്നത്.

ബ്രസീൽ സൂപ്പർ താരത്തിന് ഇൻഫ്ലുവൻസറായ ഫെർണാണ്ട കാംപോസുമായി ബന്ധമുണ്ടെന്ന് ജൂണിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. തുടർന്ന് നെയ്മാർ സമൂഹമാധ്യമത്തിൽ പങ്കാളി ബ്രൂണയോടു മാപ്പു പറഞ്ഞു. ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട നെയ്മാർ ഓഗസ്റ്റിലാണ് സൗദി പ്രോ ലീഗിലെ അൽ ഹിലാൽ എഫ്സിയില്‍ ചേർന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാൽമുട്ടിനു പരുക്കേറ്റതിനാൽ നെയ്മാർ വിശ്രമത്തിലാണ്. വിവാദത്തിൽ പ്രതികരിക്കാൻ നെയ്മാർ ഇതുവരെ തയാറായിട്ടില്ല.

English Summary:

Alleged conversation between Neymar and OnlyFans model Aline Faria leaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com