ADVERTISEMENT

ജനീവ ∙ തകർപ്പൻ സിക്സറടിച്ച് ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ടിലേക്ക് ആർസനലിന്റെ രംഗപ്രവേശം. ലെൻസിനെ 6–0ന് തോൽപിച്ച് ഗ്രൂപ്പ് ബി ചാംപ്യന്മാരായി ആർസനൽ പ്രീക്വാർട്ടറിൽ എത്തിയതോടെ രണ്ടാം സ്ഥാനക്കാരായ പിഎസ്‌വി ഐന്തോവനും നോക്കൗട്ട് ഉറപ്പാക്കി. സ്പാനിഷ് ക്ലബ് സെവിയ്യയെ 3–2നാണ് ഡച്ച് ക്ലബ് ഐന്തോവൻ കീഴടക്കിയത്.

ഇതോടെ, 12 ടീമുകൾ പ്രീക്വാർട്ടറിലെത്തി. 4 ടീമുകൾക്കു കൂടിയാണ് അവസരം. ഇതിനിടെ, ഗലാട്ടസറെയോടു 3–3 സമനില വഴങ്ങിയ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാംപ്യൻസ് ലീഗ് നോക്കൗട്ടിലെത്താതെ പുറത്തായേക്കും. ഗ്രൂപ്പ് എയിൽ 5 മത്സരങ്ങളിൽ 4 പോയിന്റാണ് യുണൈറ്റഡിനു നിലവിലുള്ളത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബയൺ മ്യൂണിക്കിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്. 

മറ്റു മത്സരങ്ങളിൽ റയൽ മഡ്രിഡ് 4–2ന് നാപ്പോളിയെ തോൽപിച്ചു. ബയൺ – കോപ്പൻഹേഗൻ, സോസിദാദ്– സാൽസ്ബർഗ് മത്സരങ്ങൾ ഗോൾരഹിത സമനിലയായി. ബെൻഫിക്ക– ഇന്റർ മിലാൻ മത്സരവും (3–3), ബ്രാഹ – യൂണിയൻ ബെർലിൻ മത്സരവും (1–1) സമനിലയിൽ കലാശിച്ചു.

English Summary:

Arsenal, Eindhoven in the knockout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com