ലയണൽ മെസ്സി ടൈം മാഗസിൻ അത്‌ലീറ്റ് ഓഫ് ദി ഇയർ
Mail This Article
×
ന്യൂയോർക്ക് ∙ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ ഈ വർഷത്തെ ‘അത്‌ലീറ്റ് ഓഫ് ദി ഇയറായി’ ടൈം മാഗസിൻ തിരഞ്ഞെടുത്തു. ഫ്രഞ്ച് ക്ലബ്ബായി പിഎസ്ജിയിൽ നിന്ന് യുഎസിലെ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിലേക്ക് ഈ വർഷം പകുതിയോടെയാണ് മുപ്പത്താറുകാരനായ മെസ്സി എത്തിയത്.
മെസ്സിയുടെ വരവോടെ യുഎസിൽ ഫുട്ബോളിന് വൻ ജനപ്രീതി ലഭിച്ചതായും അസാധ്യമെന്നു തോന്നിയ പലതും മെസ്സിയുടെ വരവോടെ യുഎസ് ഫുട്ബോളിൽ സംഭവിച്ചെന്നും ടൈം മാഗസിൻ വിലയിരുത്തി. അർജന്റീനയുടെ ഫുട്ബോൾ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച മെസ്സിയെ തേടി കഴിഞ്ഞ വർഷത്തെ ബലോൻ ദ് ഓർ പുരസ്കാരവും എത്തിയിരുന്നു.
English Summary:
Lionel Messi Time Magazine Athlete of the Year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.