ADVERTISEMENT

മലപ്പുറം ∙ കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) ഭാരവാഹി തിരഞ്ഞെടുപ്പിലും ഭരണഘടനാ ഭേദഗതിയിലും ഇടപെട്ട് സംസ്ഥാന സ്പോർട്സ് കൗൺസിൽ. ഓഗസ്റ്റ് 20ന് എറണാകുളത്തു നടന്ന തിരഞ്ഞെടുപ്പ് കേരള കായിക നിയമത്തിന് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കൗൺസിൽ വിശദീകരണം തേടി. ഇതിനു പുറമേ ഭേദഗതി ചെയ്ത ഭരണഘടനയിലെ ജനറൽ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പും അധികാരവും സംബന്ധിച്ച് അവ്യക്തതകളുള്ളതിനാൽ പിശക് പരിഹരിച്ച് ഭാരവാഹിപ്പട്ടിക പുതുക്കി സമർപ്പിക്കാനും നിർദേശിച്ചു.

തിര‍ഞ്ഞെടുപ്പ് സംബന്ധിച്ച് 3 കാര്യങ്ങളിൽ 7 ദിവസത്തിനകം വിശദീകരണം നൽകണമെന്നു സ്പോ‍ർട്സ് കൗൺസിൽ 13ന് കെഎഫ്എയ്ക്ക് അയച്ച കത്തിൽ പറയുന്നു. 12ന് അയച്ച മറ്റൊരു കത്തിലാണ് ജനറൽ സെക്രട്ടറിയുടെ അധികാരവും തിരഞ്ഞെടുപ്പുമടക്കമുള്ള കാര്യങ്ങളിൽ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട വിശദീകരണം ചോദിച്ചത്. 

ഭരണഘടന ഫിഫ നിർദേശം അനുസരിച്ച്

ഫിഫയുടെ മാനദണ്ഡങ്ങൾ പ്രകാരം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തയാറാക്കിയ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് കെഎഫ്എയുടെ ഭരണഘടന. സ്പോർട്സ് കൗൺസിൽ അംഗീകാരം പോകുന്നത് ഗ്രേസ് മാർക്ക് അടക്കമുള്ള വിഷയങ്ങളിൽ കുട്ടികളെ ബാധിക്കും. എന്നാൽ എഐഎഫ്എഫിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചാൽ സംസ്ഥാനത്തു നിന്നുള്ള വിദ്യാർഥികൾക്ക് ദേശീയ തലത്തിൽ ലഭിക്കാവുന്ന അവസരങ്ങളെയും ബാധിക്കും. വിവിധ വശങ്ങൾ പരിഗണിച്ചുള്ള പരിഹാരമാണ് വേണ്ടത്.

നവാസ് മീരാൻ, കെഎഫ്എ പ്രസിഡന്റ്

English Summary:

Sports Council questioning the KFA election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com