ADVERTISEMENT

റിയോ ഡി ജനീറോ∙ പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മാര്‍ക്ക് അടുത്ത വര്‍ഷം യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് നഷ്ടമാകും. ഒക്ടോബറിൽ യുറഗ്വായ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് നെയ്മര്‍ക്ക് ഇടതു കാൽമുട്ടിന് പരുക്കേറ്റത്. 

44–ാം മിനിറ്റിൽ യുറഗ്വായുടെ നിക്കോളാസ് ഡി ലാ ക്രൂസുമായി പന്തിനായി മത്സരിക്കുമ്പോൾ പരുക്കേറ്റു വീണ നെയ്മാർ സ്ട്രെച്ചറിലാണ് മൈതാനം വിട്ടത്. നെയ്മാർക്ക് മാസങ്ങളോളം വിശ്രമം വേണമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നേരത്തെ അറിയിച്ചിരുന്നു. അടുത്തവര്‍ഷം ജൂണ്‍ 21 – ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ്.

English Summary:

Neymar Jr. to miss 2024 Copa America in United States due to injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com