ADVERTISEMENT

ന്യൂയോർക്ക് ∙ ആരാധകർക്ക് ആവേശമായി യുറഗ്വായ് താരം ലൂയി സ്വാരെസ് വീണ്ടും ലയണൽ മെസ്സിക്കൊപ്പം ചേരുന്നു. മുപ്പത്തിയാറുകാരൻ സ്വാരെസിനെ ടീമിലെത്തിച്ച കാര്യം മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമി സ്ഥിരീകരിച്ചു. മയാമി ക്ലബ്ബിൽ മെസ്സിക്കൊപ്പം ചേരുന്ന മൂന്നാമത്തെ എഫ്സി ബാർസിലോന മുൻ സഹതാരമാണ് സ്വാരെസ്. സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ എന്നിവരാണ് മറ്റുള്ളവർ.

ബ്രസീലിയൻ ക്ലബ്ബായ ഗ്രെമിയോയുമായുള്ള കരാ‍ർ അവസാനിച്ചതിനു പിന്നാലെയാണ് സ്വാരെസ് ഇന്റർ മയാമിയിലെത്തുന്നത്. മെസ്സി, നെയ്മാർ എന്നിവർക്കൊപ്പം ബാർസയുടെ ‘എംഎൻഎസ് മുന്നേറ്റത്രയ’ത്തിൽ പങ്കാളിയായിരുന്ന സ്വാരെസ് സ്പാനിഷ് ക്ലബ്ബിനു വേണ്ടി 191 മത്സരങ്ങളിൽ നിന്ന് 147 ഗോളുകൾ നേടി. 

English Summary:

Suarez back to Miami with Messi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com