ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്, അടുത്ത കളി ജാംഷഡ്പൂർ എഫ്സിക്കെതിരെ
Mail This Article
ഭുവനേശ്വർ∙ കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ രണ്ടാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. എതിരാളികൾ ജംഷഡ്പുർ എഫ്സി. കിക്കോഫ് രാത്രി 7.30ന്. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തൽസമയം കാണാം.
ആദ്യ മത്സരത്തിൽ, ഐ ലീഗ് ക്ലബ് ഷില്ലോങ് ലജോങ് എഫ്സിയെ 3–1നു തോൽപിച്ച ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–1നു കീഴടക്കിയ ജംഷഡ്പുരും ടൂർണമെന്റിലെ രണ്ടാം ജയം തേടിയാണു കളത്തിലിറങ്ങുന്നത്.
ടീമിന്റെ പ്രകടനത്തിൽ സംതൃപ്തനാണെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ ബഹുമാനത്തോടെയാണു കാണുന്നതെന്നു ജംഷഡ്പുർ കോച്ച് ഖാലിദ് ജമീൽ പറയുന്നു. ‘ഇന്ത്യയിലെ ഏറ്റവും മികച്ച ടീമാണ് ബ്ലാസ്റ്റേഴ്സ്. തദ്ദേശ– വിദേശ താരങ്ങളുടെ മികച്ച നിരയാണ് അവർക്കുള്ളത്. ടീമെന്ന നിലയിലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതാണ്. അതാണ് അവരെ കരുത്തരാക്കുന്നതും – ഖാലിദ് ജമീൽ പറഞ്ഞു.