ഒരു കാലത്ത് സ്ട്രൈക്കർമാരുടെ പേടി സ്വപ്നം, ഇന്ന് കാറോട്ടത്തിലെ മിന്നും താരം
Mail This Article
×
കാറോട്ട മത്സരത്തിന് ഒരുങ്ങുന്ന ഈ സൂപ്പർ താരം ഒരുകാലത്തു ലോക ഫുട്ബോളിലെ സ്ട്രൈക്കർമാരുടെ പേടിസ്വപ്നമായിരുന്നു- ഫ്രാൻസിന്റെ മുൻ ഗോൾകീപ്പർ ഫാബിയൻ ബാർത്തേസ്! 1998 ലോകകപ്പിൽ ഫ്രാൻസ് ജേതാക്കളായപ്പോൾ ടീമിന്റെ ഗോൾവല കാത്ത ബാർത്തേസ് പിന്നീട് 2002, 2006 ലോകകപ്പുകളിലും കളിച്ചു. സുന്ദരമായ മൊട്ടത്തലയുമായി ആരാധകരുടെ മനസ്സിൽ ചേക്കേറിയ ബാർത്തേസ് ഫുട്ബോളിൽനിന്നു വിരമിച്ചശേഷം നേരേ പോയത് റേസിങ് ട്രാക്കിലേക്കാണ്.
2013ൽ ഫെറാറി ഡ്രൈവറായി ഫ്രഞ്ച് ജിടി ചാംപ്യനായ അൻപത്തിരണ്ടുകാരൻ ബാർത്തേസ് ഇപ്പോഴും കാറോട്ടത്തിൽ സജീവമാണ്. കഴിഞ്ഞ ജൂലൈയിൽ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിന്റെ 25–ാം വാർഷികത്തിൽ സിനദിൻ സിദാൻ, ദിദിയെ ദെഷാം തുടങ്ങിയ സഹ താരങ്ങൾക്കൊപ്പം പ്രദർശന മത്സരത്തിലും ബാർത്തേസ് പങ്കെടുത്തിരുന്നു.
English Summary:
Footballer Fabian Barthes preparing for the car race
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.