ഭീഷണിയായി പരുക്ക്, ലയണൽ മെസ്സിയോട് ഏറ്റുമുട്ടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല
Mail This Article
×
റിയാദ് ∙ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ– ലയണൽ മെസ്സി പോരാട്ടത്തിന് തിരിച്ചടി. ഫെബ്രുവരി 1ന് റിയാദിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്റും മെസ്സിയുടെ ഇന്റർ മയാമിയും ഏറ്റുമുട്ടാനിരിക്കെയാണ്, പരുക്കു മൂലം ക്രിസ്റ്റ്യാനോ മത്സരത്തിനുണ്ടാകില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ക്രിസ്റ്റ്യാനോയുടെ പരുക്കുമൂലം കഴിഞ്ഞ ദിവസം ആരംഭിക്കാനിരുന്ന ചൈന ടൂർ, അൽ നസ്ർ ഉപേക്ഷിച്ചിരുന്നു. പിന്നാലെയാണ് മയാമിക്കെതിരായ മത്സരത്തിലും ക്രിസ്റ്റ്യാനോ കളിച്ചേക്കില്ലെന്ന ആശങ്കയുയർന്നത്. മുപ്പത്തിയെട്ടുകാരനായ ക്രിസ്റ്റ്യാനോയുടെ പരുക്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്ലബ് പുറത്തുവിട്ടിട്ടില്ല.
English Summary:
Cristiano Ronaldo vs Lionel Messi fight in concern
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.