കൊറിയയെ വീഴ്ത്തി ജോർദാൻ ഫൈനലിൽ
Mail This Article
×
അൽ റയാൻ ∙ ദക്ഷിണ കൊറിയയെ 2–0നു വീഴ്ത്തി ജോർദാൻ ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. യാസൻ അൽ നെയ്മത് (53–ാം മിനിറ്റ്), മൂസ അൽ തമാരി (66) എന്നിവരുടെ ഗോളുകളാണ് ജോർദാന് അവിസ്മരണീയ ജയമൊരുക്കിയത്. ആദ്യമായാണ് ജോർദാൻ ഏഷ്യൻ വൻകരാ ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്. ഇന്നു നടക്കുന്ന ഇറാൻ–ഖത്തർ സെമിഫൈനൽ വിജയികളെ ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ജോർദാൻ നേരിടും.
ഫിഫ റാങ്കിങ്ങിൽ 23–ാം സ്ഥാനത്തുള്ള കൊറിയയ്ക്കെതിരെ മുന്നേറ്റത്തിലും പ്രതിരോധത്തിലും മികവു കാണിച്ചാണ് 87–ാം റാങ്കുകാരായ ജോർദാന്റെ ജയം. പന്തവകാശത്തിലും പാസുകളിലും കൊറിയ ആധിപത്യം പുലർത്തിയെങ്കിലും ഗോൾമുഖത്തേക്ക് കൃത്യമായി ഒരു ഷോട്ട് പോലും പായിക്കാൻ അവർക്കായില്ല. മറുവശത്ത് 7 തവണയാണ് ജോർദാൻ കൊറിയൻ ഗോൾമുഖം പരീക്ഷിച്ചത്. അതിൽ രണ്ടെണ്ണം ലക്ഷ്യത്തിലെത്തുകയും ചെയ്തു.
English Summary:
Jordan defeated Korea and entered in Asian cup Football final
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.