ADVERTISEMENT

അബിജാൻ (ഐവറി കോസ്റ്റ്) ∙ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ ഐവറി കോസ്റ്റ് നൈജീരിയയെ നേരിടും. 

  കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ ഐവറി കോസ്റ്റ് 1–0ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ തോൽപിച്ചു. പെനൽറ്റി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട മറ്റൊരു സെമിയിൽ നൈജീരിയ 4–2നു ദക്ഷിണാഫ്രിക്കയെയും കീഴടക്കി. ഫൈനൽ മത്സരം ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 1.30ന് നടക്കും. 

സെബാസ്റ്റ്യൻ ഹാളറിന്റെ ഗോളിലാണ് ഐവറി കോസ്റ്റിന്റെ ആവേശവിജയം.  എക്സ്ട്രാ ടൈമിലും സ്കോർ 1–1 സമനിലയായതിനെത്തുടർന്നാണ് നൈജീരിയ – ദക്ഷിണാഫ്രിക്ക മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. 

ഷൂട്ടൗട്ടിൽ കെലേച്ചി ഇയനാച്ചോ നൈജീരിയയുടെ നിർണായക കിക്ക് ലക്ഷ്യത്തിലെത്തിച്ചു.

English Summary:

African Nations Cup final updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com