ADVERTISEMENT

ദോഹ ∙ ലുസെയ്ൽ സ്റ്റേഡിയം ആവേശത്തിരയിൽ മുങ്ങിമറിഞ്ഞ രാത്രിയിൽ അക്രം അഫിഫ് എന്ന യുവ സ്ട്രൈക്കറെ ഖത്തർ ടീമിലെ സഹതാരങ്ങൾ എടുത്തുയർത്തിയതു പ്രശസ്തിയുടെ ആകാശത്തിലേക്കാണ്. ശനിയാഴ്ച രാത്രിയിലെ ഹാട്രിക് പ്രകടനം വഴി, ഖത്തർ ക്ലബ് അൽ സാദിന്റെ ഇരുപത്തേഴുകാരൻ സ്ട്രൈക്കർ അഫിഫ് ലോകമറിയുന്ന ഫുട്ബോളറായി.

ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ ജോർദാനെ കീഴടക്കി ചാംപ്യന്മാരായ ഖത്തറിന്റെ 3 ഗോളുകളും പെനൽറ്റി സ്പോട്ടിൽനിന്നു പഴുതില്ലാതെ നേടിയത് അഫിഫാണ്. 3–1 എന്ന ഏകപക്ഷീയ സ്കോറിൽ ഖത്തറിനു കിരീടം നിലനിർത്താൻ സാധിച്ചത് അഫിഫിന്റെ മികവിലാണ്. ഈ വിജയം യൂറോപ്യൻ ക്ലബ് ഫുട്ബോളിന്റെ മായിക വേദിയിലേക്കാണ് അഫിഫിനു വീണ്ടും വഴി തുറക്കുന്നത്.  ബെൽജിയൻ പ്രൊ ലീഗ് ക്ലബ് യൂപ്പനിന്റെ താരമായിരുന്നു മുൻപ് അഫിഫ്. അവിടെനിന്ന് സ്പാനിഷ് ലാ ലിഗയിലെത്തുന്ന ആദ്യ ഖത്തർ താരമായി. 2016ൽ വിയ്യാറയലുമായി കരാർ ഒപ്പിട്ടെങ്കിലും അവിടെനിന്നു സ്പോർടിങ് ഹിഹോണിലേക്കു വായ്പയിൽ പോയി. ഹിഹോണിൽനിന്നു തിരികെ യൂപ്പനിലേക്കും അവിടെനിന്നു ഖത്തറിലെ അൽ സാദിലേക്കും എത്തുകയായിരുന്നു അഫിഫ്. 

2019ൽ ഖത്തർ ആദ്യം ഏഷ്യൻ കപ്പ് ജേതാക്കളായപ്പോൾ 10 അസിസ്റ്റുകളുമായി ആ വിജയത്തിനു വഴിയൊരുക്കിയതും അഫിഫിന്റെ കാലുകളാണ്.  

English Summary:

Qatar won AFC Asian Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com