ക്ലിൻസ്മാനെ പുറത്താക്കി ദക്ഷിണ കൊറിയ
Mail This Article
×
സോൾ ∙ ഏഷ്യൻ കപ്പ് ഫുട്ബോളിലെ മോശം പ്രകടനത്തെത്തുടർന്ന് ദക്ഷിണ കൊറിയ ദേശീയ ടീം പരിശീലകൻ യൂർഗൻ ക്ലിൻസ്മാനെ പുറത്താക്കി. ഏഷ്യൻ കപ്പ് സെമിഫൈനലിൽ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ജോർദാനോട് 2–0നു തോറ്റാണ് കൊറിയ പുറത്തായത്. തോൽവിക്കു പിന്നാലെ ക്ലിൻസ്മാനും ക്യാപ്റ്റൻ സൺ ഹ്യൂങ് മിന്നും തമ്മിൽ കലഹമുണ്ടായെന്ന വാർത്തകളും പുറത്തുവന്നു. ഇതോടെ കൊറിയൻ ഫുട്ബോൾ അസോസിയേഷൻ ടൂർണമെന്റിനു പിന്നാലെ യുഎസിലേക്കു മടങ്ങിയ ക്ലിൻസ്മാനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു.
English Summary:
South Korea sacked Klinsmann
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.