ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ 9–ാം സ്ഥാനത്തേക്കു വീണ മാഴ്സൈ, തങ്ങളുടെ പരിശീലകൻ ഗെന്നാരോ ഗട്ടൂസോയെ പുറത്താക്കി. സ്ഥാനമേറ്റ് 5 മാസം തികയുന്നതിനു മുൻപാണ് നാൽപത്തിയാറുകാരന് ഗട്ടൂസോയ്ക്ക് സ്ഥാനം നഷ്ടമായത്. നാൽപത്തിയാറുകാരൻ ഗട്ടൂസോയ്ക്ക് പകരമായി എത്തുന്നത് എഴുപതുകാരനായ ജീൻ ലൂയിസ് ഗാസെയാണ്. ഐവറി കോസ്റ്റ് ദേശീയ ടീമിന്റെ പരിശീലകനായ ഗാസോയ്ക്ക് ആഫ്രിക്കൻ നേഷൻസ് കപ്പിനിടെയാണ് സ്ഥാനം നഷ്ടമായത്. 

English Summary:

Marseille sack manager and replace him with Jean-Louis Gasset

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com