ADVERTISEMENT

ഇറ്റാനഗർ∙ സന്തോഷ് ട്രോഫിയിൽ ആതിഥേയരായ അരുണാചൽ പ്രദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ച് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി കേരളം. ആഷിഖ് (35), വി.അർജുൻ (52) എന്നിവരാണ് കേരളത്തിനായി ഗോളുകൾ നേടിയത്. മത്സരത്തിൽ കേരളത്തിന് നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും രണ്ടെണ്ണം മാത്രമാണു ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചത്.

കേരളം നാലു മാറ്റങ്ങളോടെയാണ് നിർണായക മത്സരത്തിന് ഇറങ്ങിയത്. രണ്ടാം മനിറ്റില്‍ തന്നെ കേരളം അരുണാചൽ ബോക്സിലേക്ക് കുതിച്ചെത്തിയെങ്കിലും ഗോളായില്ല. 35–ാം മിനിറ്റിൽ വലതു വിങ്ങിൽനിന്നാണ് ഗോളിലേക്കെത്തിയ സഫ്നിതിന്റെ നീക്കം തുടങ്ങിയത്. താരത്തിന്റെ ക്രോസിൽ ആഷിഖ് ഹെഡ് ചെയ്ത് പന്തു വലയിലെത്തിച്ചു. 

52–ാം മിനിറ്റിൽ ഷിനുവിന്റെ ത്രോ, ബോക്സിൽനിന്ന് അരുണാചൽ പ്രതിരോധ താരം തട്ടിയകറ്റി. എന്നാൽ പന്തു കിട്ടിയ വി. അർജുൻ ബുള്ളറ്റ് ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. അരുണാചൽ പ്രദേശ് ഗോൾ കീപ്പറുടെ കയ്യിൽ തട്ടിയാണു പന്തു വലയിലെത്തിയത്. വിജയത്തോടെ കേരളം ക്വാർട്ടർ സാധ്യതകൾ നിലനിർത്തി. അതേസമയം അരുണാചൽ പ്രദേശ് ടൂർണമെന്റിൽനിന്ന് പുറത്തായി.

English Summary:

Kerala vs Arunachal Pradesh in Santosh Trophy Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com