ഗോകുലത്തിന് സമനില
Mail This Article
×
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി റിയൽ കശ്മീർ മത്സരം 1–1 സമനില. ക്യാപ്റ്റൻ അലക്സ് സാഞ്ചസ് അടക്കമുള്ളവരെ പുറത്തിരുത്തി പരമാവധി ഇന്ത്യൻ താരങ്ങളുമായാണ് ഗോകുലം കളിക്കാനിറങ്ങിയത്.
ഗോൾരഹിത സമനിലയിലാണ് കളിയുടെ ആദ്യ പകുതി കടന്നുപോയത്. 65-ാം മിനിറ്റിൽ നൊഹേർ ക്രിസോയുടെ ഗോളിലൂടെ റിയൽ കശ്മീർ മുന്നിലെത്തി. കഴിഞ്ഞ കളിയിൽ മുഹമ്മദൻസിനു മുന്നിൽ സംഭവിച്ച അതേ പ്രതിരോധപ്പിഴവ് ഗോകുലം ആവർത്തിച്ചു.
എന്നാൽ മൂന്നു മിനിറ്റ് തികയുംമുൻപ് ഗോകുലം തിരിച്ചടിച്ചു. പി.എൻ. നൗഫൽ ബോക്സിനു മുന്നിലേക്ക് നൽകിയ പാസ് നാലു കശ്മീർ താരങ്ങൾക്കിടയിലൂടെ മാറ്റിജേ ബാബോവിച്ച് വലയുടെ ഇടത്തേ മൂലയിലെത്തിച്ചു (1–1). 19 കളിയിൽ 33 പോയിന്റോടെ ഗോകുലം 4–ാം സ്ഥാനത്താണ്. മൂന്നാമതുള്ള റിയൽ കശ്മീരിന് 18 കളിയിൽ 34 പോയിന്റ്.
English Summary:
Draw for Gokulam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.