മലപ്പുറത്ത് വിദേശ ഫുട്ബോൾ താരത്തെ കാണികൾ മർദിച്ചു; വംശീയാധിക്ഷേപം നടത്തിയെന്നു പരാതി
Mail This Article
മലപ്പുറം∙ ഫുട്ബോൾ മത്സരത്തിനിടെ വിദേശ താരത്തെ ഓടിച്ചിട്ട് അടിച്ച് കളി കാണാനെത്തിയവർ. അരീക്കോട് ഫൈവ്സ് മത്സരത്തിനിടെയാണ് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ ആക്രമണമുണ്ടായത്. പരുക്കേറ്റ താരം മലപ്പുറം എസ്പിക്ക് പരാതി നൽകി. സംഭവത്തിന്റെ ദൃശ്യങ്ങളടക്കമാണു വിദേശ താരം പൊലീസിനെ സമീപിച്ചത്.
Read Also: അർജുൻ തെൻഡുൽക്കറുടെ തീപ്പൊരി യോർക്കർ നേരിടാനായില്ല, പതറിവീണ ബാറ്റർ ഇഷാൻ കിഷനോ?- വിഡിയോ
വംശീയമായി അധിക്ഷേപിച്ചെന്നും കളി കാണാനെത്തിയവർ കല്ലെറിഞ്ഞെന്നും ഹസൻ ജൂനിയറിന്റെ പരാതിയിലുണ്ട്. ഈ മാസം 10ന് അരീക്കോട് ചെമ്രക്കാട്ടൂരിൽ നടന്ന ഫൈവ്സ് ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. ഹസൻ ജൂനിയർ കാണികളെ അധിക്ഷേപിച്ചു എന്നു പറഞ്ഞായിരുന്നു താരത്തെ തടഞ്ഞുവച്ചത്.
ഓടിരക്ഷപെടാൻ ശ്രമിച്ച താരത്തെ മൈതാനത്തിന്റെ പല ഭാഗത്തുവച്ചും ആളുകൾ കൂട്ടമായി മർദിച്ചു. ജില്ലാ പൊലീസ് മേധാവി അരീക്കോട് എസ്എച്ച്ഒയ്ക്ക് പരാതി കൈമാറി.