ADVERTISEMENT

കൊച്ചി ∙ പരീക്ഷക്കാലം കഴിഞ്ഞു; പക്ഷേ, ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കു മുന്നിലാണു കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷക്കണക്കിന് ആരാധകർ! വിഷയം ഒന്നു മാത്രം: അഡ്രിയൻ ലൂണയുടെ തിരിച്ചുവരവ്. ലൂണ കളിച്ച ബ്ലാസ്റ്റേഴ്സ്, ലൂണയില്ലാത്ത ബ്ലാസ്റ്റേഴ്സ് എന്നിങ്ങനെ ബ്ലാസ്റ്റേഴ്സ് ചരിത്രത്തെ രണ്ടായി തിരിച്ച യുറഗ്വായ് ഫുട്ബോൾ മാന്ത്രികൻ. സീസണിൽ ലൂണ കളിച്ചത് ആദ്യ 9 മത്സരങ്ങളിൽ. അതിൽ 5 ജയം, 2 സമനില, 2 തോൽവി. ലൂണ പരുക്കേറ്റു പുറത്തായ ശേഷം ബ്ലാസ്റ്റേഴ്സ് കളിച്ച 9 മത്സരങ്ങളിൽ അഞ്ചിലും തോറ്റു! കളത്തിൽ ഒരു കാറ്റു പോലെ ഒഴുകി നിറയുന്ന നായകന്റെ അഭാവമാണു വിഷയം എന്നതു കൊണ്ടു തന്നെ ചോദ്യങ്ങളേറെ. എങ്കിലും എത്ര വിഷമകരമായ പരീക്ഷയും ബാക്കിവയ്ക്കുന്നതു പ്രതീക്ഷയാണ്. ആരാധക മനസ്സിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും.

ശസ്ത്രക്രിയയ്ക്കു ശേഷം ലൂണ ടീമിനൊപ്പം ചേർന്നു കഴിഞ്ഞു. എന്താണ് ആരോഗ്യ സ്ഥിതി?

ആരോഗ്യവാനാണ്. വിത് ദ് ബോൾ ട്രെയിനിങ് തുടങ്ങി. വാം അപ്പിലും പന്ത് ഉപയോഗിക്കുന്നുണ്ട്.

പരിശീലനം പൂർണ തോതിൽ തുടങ്ങിയോ?

ഇല്ല. മറ്റു കളിക്കാർക്കൊപ്പം ചേർന്നുള്ള പരിശീലനം തുടങ്ങിയിട്ടില്ല. പരിശീലനത്തിനിടെ, ടീം ഫൈഫ്‌വും സെവൻസും ചിലപ്പോൾ ഇലവൻസുമൊക്കെയായി മത്സരം പോലെ കളിക്കാറുണ്ട്. എന്നാൽ ‘ഫിസിക്കൽ ടച്ച്’ വേണ്ടിവരുമെന്നതിനാൽ ലൂണ കളികളിൽ പങ്കെടുക്കുന്നില്ല.

ടീം ക്യാംപിലെ ലൂണ ഇഫക്ട് എന്താണ്?

ലൂണ തിരിച്ചെത്തിയതിന്റെ മാറ്റങ്ങൾ ക്യാംപിൽ പ്രകടമാണ്. കളിക്കാരനെന്ന നിലയിൽ ലൂണ സൃഷ്ടിക്കുന്ന ഇംപാക്ട് മറ്റാരേക്കാളും കോച്ച് ഇവാൻ വുക്കോമനോവിച്ചിന് അറിയാം. 

പ്ലേ ഓഫിൽ ലൂണയെ പ്രതീക്ഷിക്കാമോ?

ഏപ്രിൽ ആദ്യ ആഴ്ചയിലെ പരിശീലനത്തിലെ പുരോഗതി അനുസരിച്ചാകും അതിനുള്ള സാധ്യത. ഇനി വളരെക്കുറിച്ചു ട്രെയിനിങ് സെഷനുകൾ മാത്രമേ ബാക്കിയുള്ളൂ. എല്ലാം ‘സിങ്ക്’ ആയാൽ ലൂണ കളത്തിലിറങ്ങാൻ സാധ്യതയുണ്ട്.

English Summary:

Kerala Blasters vs Jamshedpur FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com