ADVERTISEMENT

ജംഷഡ്പൂര്‍∙ ഇന്ത്യന്‍ സൂപ്പർ ലീഗിൽ ജംഷഡ്പൂര്‍ എഫ്സിക്കെതിരെയും വിജയിക്കാൻ സാധിക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ 19–ാം മത്സരത്തിൽ ആതിഥേയർ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 23–ാം മിനിറ്റിൽ ഗോൾ നേടി ദിമിത്രിയോസ് ഡയമെന്റകോസാണു ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.

ബോക്സിനു പുറത്തുനിന്ന് ഇമ്മാനുവൽ ജസ്റ്റിൻ പാസ് ചെയ്തു നൽകിയ പന്ത് ഗ്രീക്ക് താരം വലയിലെത്തിക്കുകയായിരുന്നു. 45–ാം മിനിറ്റിൽ യുവതാരം ജാവിയർ സിവേരിയോ ജംഷഡ്പൂരിനായി സമനില ഗോൾ‍ നേടി. 30 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് ഉറപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് ഇനിയും കാത്തിരിക്കണം.

19 മത്സരങ്ങളിൽനിന്ന് ഒൻപതു വിജയവും ഏഴു തോൽവിയുമാണു ബ്ലാസ്റ്റേഴ്സിനുള്ളത്. മൂന്നു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഏപ്രിൽ മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽവച്ചാണു മത്സരം. 20 മത്സരങ്ങൾ പൂർത്തിയാക്കിയ ജംഷഡ്പൂർ 21 പോയിന്റുമായി ഏഴാമതാണ്.

English Summary:

Indian Super League, Kerala Blasters vs Jamshedpur FC Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com