ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനലും മാഞ്ചസ്റ്റർ സിറ്റിയും ഗോൾരഹിത സമനിലയിൽ പിരി‍ഞ്ഞു. ഇതോടെ ബ്രൈട്ടനെ 2–1നു തോൽപിച്ച ലിവർപൂൾ ഒന്നാം സ്ഥാനം നിലനിർത്തി. 29 കളികൾ പൂർത്തിയായപ്പോൾ ലിവർപൂൾ–67, ആർസനൽ–65, മാഞ്ചസ്റ്റർ സിറ്റി–65 എന്നിങ്ങനെയാണ് പോയിന്റ് നില. ബ്രൈട്ടനെതിരെ 65–ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവർപൂളിന്റെ ജയം. അതേ സമയം ബ്രെന്റ്ഫഡിനോട് 1–1 സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാംപ്യൻസ് ലീഗ് യോഗ്യത ആശങ്കയിലായി. ഇൻജറി ടൈമിലായിരുന്നു  2 ഗോളുകളും. ആദ്യം മേസൻ മൗണ്ട് (90+6) യുണൈറ്റഡിനായി ലക്ഷ്യം കണ്ടെങ്കിലും തൊട്ടു പിന്നാലെ ക്രിസ്റ്റഫർ അജെർ (90+9) ബ്രെന്റ്ഫഡിനായി തിരിച്ചടിച്ചു. 

English Summary:

Manchester city draw with arsenal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com