ക്രിസ്റ്റ്യാനോയ്ക്ക് ശമ്പള കുടിശിക 83.57 കോടി രൂപ, അപ്പീൽ പോകാന്‍ യുവന്റസ്
Mail This Article
×
ടൂറിൻ (ഇറ്റലി) ∙ കോവിഡ് കാലത്തു മുടങ്ങിയ വേതനം ആവശ്യപ്പെട്ടു പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ കേസിൽ ഇറ്റാലിയൻ ക്ലബ് യുവന്റസ് 10.5 ദശലക്ഷം ഡോളർ (ഏകദേശം 87.76 കോടി രൂപ) നൽകാൻ വിധി. ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടതിന്റെ പകുതി തുക നൽകാനാണു വിധിയെങ്കിലും കേസിൽ അപ്പീൽ നൽകുമെന്നു യുവന്റസ് ക്ലബ് അധികൃതർ അറിയിച്ചു. 2018 മുതൽ 2021 വരെയാണു ക്രിസ്റ്റ്യാനോ യുവന്റസിൽ കളിച്ചത്.
English Summary:
83.57 crores salary due for Cristiano
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.