ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ മുൻ അർജന്റീന ഫുട്ബോളർ കാർലോസ് ടെവസിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെവസ് പരിശീലകനായ അർജന്റീന ക്ലബ് അത്‌ലറ്റിക്കോ ഇൻഡിപെൻഡന്റിയാണ് വിവരം പുറത്തുവിട്ടത്. ടെവസിന്റെ ആരോഗ്യനില ആശങ്കാജനകമല്ലെന്നും ക്ലബ് അറിയിച്ചു. നാൽപതുകാരനായ ടെവസ് അർജന്റീനയ്ക്കായി 76 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബോക്ക ജൂനിയേഴ്സ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് എന്നിവയുടെ താരമായിരുന്ന ടെവസ് കഴിഞ്ഞ വർഷമാണ് ഇൻഡിപെൻഡന്റിയുടെ പരിശീലകനായത്.

English Summary:

Footballer Carlos Tevez was admitted to the hospital due to chest pain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com