രാജ്യാന്തര ഫുട്ബോൾ മതിയാക്കാൻ ബ്രസീൽ താരം മാർത്ത
Mail This Article
×
സാവോ പോളോ ∙ ഈ വർഷം അവസാനത്തോടെ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കുമെന്ന് ബ്രസീലിയൻ വനിതാ ഫുട്ബോൾ ഇതിഹാസം മാർത്ത. ബ്രസീലിലെ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ്, പാരിസ് ഒളിംപിക്സിനു പിന്നാലെ രാജ്യാന്തര കരിയർ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി മുപ്പത്തിയെട്ടുകാരിയായ മാർത്ത വ്യക്തമാക്കിയത്. ‘രാജ്യാന്തര ഫുട്ബോളിൽ ഇതെന്റെ അവസാന വർഷമായിരിക്കും. അതിനുള്ള സമയമായിരിക്കുന്നു.
പരിഭവങ്ങളോ പരാതികളോ ഇല്ലാതെ, തീർത്തും സന്തോഷത്തോടെയാണ് ഞാൻ ഈ തീരുമാനം എടുക്കുന്നത്’– അഭിമുഖത്തിൽ മാർത്ത പറഞ്ഞു. 6 വനിതാ ലോകകപ്പുകളിൽ ബ്രസീലിനെ പ്രതിനിധീകരിച്ച മാർത്ത, വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ (17) നേടിയ താരം കൂടിയാണ്.
English Summary:
Brazilian women's football legend Martha will retire from international football
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.