ഫ്രഞ്ച് ലീഗ്: പിഎസ്ജിയെ തോൽപിച്ച് ടുളൂസ്
Mail This Article
പാരിസ് ∙ കിരീടമുറപ്പിച്ചതിനു ശേഷമുള്ള ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരം ആഘോഷിച്ചു ജയിക്കാമെന്ന പിഎസ്ജിയുടെ മോഹം ടുളൂസ് തകർത്തു. ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ 3–1നാണ് ചാംപ്യൻമാരുടെ തോൽവി. 8–ാം മിനിറ്റിൽ കിലിയൻ എംബപെയുടെ ഗോളിൽ പിഎസ്ജി മുന്നിലെത്തിയെങ്കിലും തിസ് ടാലിംഗ (13–ാം മിനിറ്റ്), യാൻ ബോഹോ (68), ഫ്രാങ്ക് മാഗ്രി (90+5) എന്നിവരുടെ ഗോളിൽ ടുളൂസ് അവിസ്മരണീയ വിജയം നേടി. തോറ്റെങ്കിലും മൈതാനത്ത് ട്രോഫിയുമായി ആഹ്ലാദപ്രകടനം നടത്തിയാണ് പിഎസ്ജി താരങ്ങൾ പിരിഞ്ഞത്.
> ആർസനലിന് ജയം; ഒന്നാം സ്ഥാനത്ത്
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1–0നു തോൽപിച്ച ആർസനൽ ഒന്നാം സ്ഥാനത്തേക്കു കയറി. ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ ടോട്ടനം ഹോട്സ്പറിനെതിരെ ജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. 37 മത്സരങ്ങൾ പൂർത്തിയാക്കിയ ആർസനലിന് 86 പോയിന്റും 36 മത്സരങ്ങൾ കളിച്ച സിറ്റിക്ക് 85 പോയിന്റുമാണ് ഇപ്പോഴുള്ളത്.