ADVERTISEMENT

ലണ്ടൻ∙ എർലിങ് ഹാളണ്ടിന്റെ ഡബിൾ ഗോൾത്തിളക്കവുമായി ടോട്ടനത്തെ 2–0നു തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടനേട്ടത്തിനു തൊട്ടരികെ. തുടർച്ചയായി നാലാം വർഷവും പ്രിമിയർ ലീഗ് കിരീടം നേടാൻ സിറ്റിക്ക് ഇനി വേണ്ടത് ഒരേയൊരു വിജയം കൂടി മാത്രം. രണ്ടാം സ്ഥാനക്കാരായ ആർസനലുമായി 2 പോയിന്റ് ലീഡുള്ള സിറ്റി ലീഗിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനെ നേരിടും.

ആർസനലും എവർട്ടനുമായാണ് അവസാന ലീഗ് പോരാട്ടം. അവസാന മത്സരത്തിൽ ജയിക്കുകയെന്ന ഒറ്റലക്ഷ്യത്തോടെ ആർസനലും കളത്തിലിറങ്ങുമ്പോൾ ലീഗിനു ഫൊട്ടോഫിനിഷിന്റെ ആവേശം. കഴിഞ്ഞ ദിവസം ടോട്ടനം ഹോട്സ്പർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കെവിൻ ഡിബ്രുയ്നെയുടെ ക്രോസിൽനിന്ന് 51–ാം മിനിറ്റിൽ ഹാളണ്ട് ആദ്യ ഗോൾ നേടി.

ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് ഹാളണ്ട് ഡബിൾ തികച്ചത്. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ തുടർച്ചയായി 4 തവണ ചാംപ്യന്മാരായ ഒരു ക്ലബ്ബുമില്ല. ഇത്തവണ സിറ്റി ജേതാക്കളായാൽ അതു ചരിത്രമാകും.

English Summary:

Manchester City defeat Tottenham in English Premier League Football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com