കോപ്പ അമേരിക്കയ്ക്ക് മുൻപേ വിരമിച്ച് എഡിൻസൺ കവാനി
Mail This Article
×
ബ്യൂനസ് ഐറിസ് ∙ കോപ്പ അമേരിക്ക ഫുട്ബോൾ ആരംഭിക്കാൻ 3 ആഴ്ച മാത്രമുള്ളപ്പോൾ യുറഗ്വായ് സ്ട്രൈക്കർ എഡിൻസൺ കവാനി രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 2 പതിറ്റാണ്ടായി യുറഗ്വായ് ദേശീയ ടീമിന്റെ നെടുംതൂണായിരുന്നു മുപ്പത്തിയേഴുകാരൻ കവാനി. ജൂൺ 20ന് ആരംഭിക്കുന്ന കോപ്പ അമേരിക്കയ്ക്കുള്ള ടീമിൽ കോച്ച് മാഴ്സെലോ ബിയേൽസ കവാനിയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ചാംപ്യൻഷിപ്പിനു മുൻപേ വിരമിക്കുകയാണെന്ന് ഇപ്പോൾ അർജന്റീന ക്ലബ് ബോക്ക ജൂനിയേഴ്സിന്റെ താരമായ കവാനി പറഞ്ഞു. 4 ലോകകപ്പുകളിൽ യുറഗ്വായ് ജഴ്സിയണിഞ്ഞ കവാനി ദേശീയ ടീമിനു വേണ്ടി 136 മത്സരങ്ങളിൽ 58 ഗോളുകൾ നേടി. \
English Summary:
cavani retires before copa america
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.