ADVERTISEMENT

കോഴിക്കോട്∙ ഐ ലീഗിൽ ഗോകുലത്തിന്റെ കരുത്തായിരുന്ന കൊമറോൺ ടുർസനോവും മലയാളി താരം പി.എൻ.നൗഫലും ക്ലബ് വിട്ടു. ഐ ലീഗിലെ ടോപ് സ്കോററായ അലക്സ് സാഞ്ചസ് ക്ലബ് വിട്ടതിനുപിറകെയാണ് ടീമിനുവേണ്ടി ഏറ്റവുമധികം ഗോൾ നേടിയ രണ്ടാമത്തെ താരങ്ങളായ കൊമറോണും മികച്ച ഫോമിലുള്ള പി.എൻ.നൗഫലും പോകുന്നത്. ഐ ലീഗിൽനിന്ന് ഐഎസ്എല്ലിലേക്കാണ് നൗഫലിന്റെ യാത്ര.

താജിക്കിസ്ഥാന്റെ ദേശീയ ടീമിലെ ഫോർവേഡായ കൊമറോൺ ടുർസനോവ് കഴിഞ്ഞ വർഷമാണ് ഗോകുലത്തിലെത്തിയത്. ക്ലബ്ബുമായുള്ള കരാർ കാലാവധി പൂർത്തിയായി. എങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്കു മടങ്ങേണ്ടതിനാലാണ് കൊമറോൺ ക്ലബ്ബിൽ തുടരാത്തത്. ഈ സീസണിൽ ഗോകുലത്തിന്റെ ഫോർവേഡായി 19 കളികളിലിറങ്ങിയ കൊമറോൺ ടുർസനോവ് 5 ഗോളുകളാണ് നേടിയത്. രാജ്യാന്തരതലത്തിൽ 195 മത്സരങ്ങളിൽനിന്നായി 74 ഗോളുകൾ നേടിയിട്ടുണ്ട്.

ഐഎസ്എൽ ചാംപ്യൻമാരായ മുംബൈ എഫ്സിയിലേക്കാണ് പി.എൻ.നൗഫൽ കൂടുമാറുന്നത്. ഐ ലീഗിൽ ഗോകുലത്തിന്റെ കണ്ടെത്തലായ നൗഫൽ കോഴിക്കോട് മുക്കത്തിനടുത്ത് തിരുവമ്പാടി സ്വദേശിയാണ്. സന്തോഷ് ട്രോഫി താരം കൂടിയായ നൗഫൽ ഐ ലീഗിൽ ഈ സീസണിൽ അഞ്ചുഗോളുകളാണ് നേടിയത്.

English Summary:

PN Noufal set to join Mumbai City FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com